Breaking...

9/recent/ticker-posts

Header Ads Widget

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച്



സോണിയാ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും കള്ളക്കേസില്‍ കുടുക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവിധ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഉഴവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ യോഗം കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് വി.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. ന്യൂജെന്റ് ജോസഫ്, പ്രകാശ് വടക്കേല്‍, കെ.എം രാധാകൃഷ്ണന്‍, സി.സി മൈക്കിള്‍, എം.എന്‍ രാമകൃഷ്ണന്‍ നായര്‍, ഫ്രാന്‍സിസ് മരങ്ങാട്ടുപള്ളി, കമലാസനന്‍ മൂലായില്‍, രഘു പാറയില്‍, രാജു ഇരുമ്പു കുത്തിക്കല്‍, കെ.വി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments