Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് നടപടി തികച്ചും ഏകപക്ഷീയമെന്ന് ഉമ്മന്‍ ചാണ്ടി



കോട്ടയത്ത് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് നടപടി തികച്ചും ഏകപക്ഷീയമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചിട്ടില്ല. അതേസമയം  ക്രൂരമായ മര്‍ദ്ദനമാണ് പ്രവര്‍ത്തകര്‍ നേരിട്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് കയറി തേര്‍വാഴ്ച നടത്തുകയാണ്. പോലീസ് നോക്കി നില്‍ക്കേ സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുകാരെ മര്‍ദിച്ചു. എന്നാല്‍ കേസെടുത്തത് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സംഘര്‍ഷത്തിനടയില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത് ബാരിക്കേഡ് വീണാണ്. ബാരിക്കേഡ് പോലീസ് ബലമായി കെട്ടാത്തതാണ് പരിക്ക് പറ്റാന്‍ കാരണം. പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റ ശേഷം പോലീസുകാര്‍ പ്രവര്‍ത്തകരെ നേരിട്ടത് ക്രൂരമായിട്ടെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.




Post a Comment

0 Comments