അഗ്നിപഥിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി. രാജ്യത്തെ സൈനിക സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും, യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും രാജ്യ സുരക്ഷയെ തന്നെ ബാധിക്കുകയും ചെയ്യുമെന്നാരോപിച്ചായിരുന്നു പ്രതിഷേധ സമരം. കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തി. ആര്‍ പ്രേംജി, സി.ടി രാജന്‍, ആര്‍ സജീവ്, രാജന്‍ കൊല്ലംപമ്പില്‍ ഷോജി ഗോപി, പ്രിന്‍സ് വി.സി, ടോമി പൊരിയത്ത്, രാജു കോനാട്ട്, ജോഷി ജോഷ്വാ, ജയിംസ് ജീരകത്ത്, കുര്യന്‍ നെല്ലുവേലിയില്‍, ഷൈന്‍ പാറയില്‍, ബിബിന്‍ രാജ്, പ്രേംജിത്ത് ഏര്‍ത്തയില്‍, എന്‍. സുരേഷ്, ടോം കോഴിക്കോട്ട്, എ.എസ്സ് തോമസ്, പ്രസാദ് കൊണ്ടൂപ്പറമ്പില്‍ ,രാഹുല്‍ പി.എന്‍.ആര്‍, ജോസി പൊയ്കയില്‍, ബേബി തെരുവപ്പുഴ, ആര്യ സബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments