തുടര്‍ച്ചയായ 12-ാം വര്‍ഷവും, എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം നേടിയ ഇടക്കോലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിജയദിനാഘോഷം നടന്നു. ഇടക്കോലി - ചക്കാമ്പുഴ പ്രദേശങ്ങളില്‍ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കുന്ന വിദ്യാലയത്തില്‍ ഈ വര്‍ഷം പരീക്ഷയെഴുതിയ 11 വിദ്യാര്‍ത്ഥികളും വിജയിച്ചപ്പോള്‍ 6 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിജയ ദിനാഘോഷ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു. ഡി.ഇ.ഒ കെ ജയശ്രീ, ഹെഡ്മിസ്ട്രസ് കെ.വി ശ്രീലേഖ, പി.ടി.എ പ്രസിഡന്റ് അജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments