Breaking...

9/recent/ticker-posts

Header Ads Widget

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.



സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടു പരീക്ഷയില്‍ 83.87% പേരാണ് വിജയിച്ചത്. പരീക്ഷയെഴുതിയ 361901 പേരില്‍ 302865 പേരാണ് വിജയിച്ചത്. കഴിഞ്ഞ് വര്‍ഷം 87.94% ആയിരുന്നു വിജയം. സയന്‍സ് വിഷയങ്ങളില്‍ 86.14% പേരും, കൊമേഴ്‌സില്‍ 85.69% പേരും, ഹ്യുമാനിറ്റീസില്‍ 76.65% പേരും വിജയിച്ചു. 28450 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. 78 സ്‌കൂളുകളാണ് 100% വിജയം നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്, 87.79%. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്, 75.07%.


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  പരീക്ഷയില്‍ 78.26% വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷയെഴുതിയ 29711 പേരില്‍ 23253 പേര്‍ വിജയിച്ചു.





Post a Comment

0 Comments