പാലാ ജനറല്‍ ആശുപത്രി റോഡില്‍ വാഹന പാര്‍ക്കിംഗ് എതിരെ പോലീസ് നടപടി തുടങ്ങി. നിയമവിരുദ്ധമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. പഴയ ഒ.പി കെട്ടിടത്തിനു സമീപം നഗരസഭ പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കി നല്‍കിയിരുന്നു. ആംബുലന്‍സുകള്‍ അടക്കം കയറിവരുന്ന ആശുപത്രി റോഡില്‍ പാര്‍ക്കിംഗ് നിരോധിക്കാനും നഗരസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം വാഹനങ്ങള്‍ക്ക് പോലീസ് പിഴ ചുമത്തിയത്.


.jpg)


0 Comments