Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി.സിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പെയിന്‍



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ എസ്.പി.സിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്ന്  വ്യാപാരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ലഹരി വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് വ്യാപാരിക്ക് ഒരു കത്ത് പ്രോഗ്രാമും നടത്തി. ബോധവല്‍ക്കരണ റാലി കടുത്തുരുത്തി എസ്.ഐ ബിബിന്‍ചന്ദ്രന്‍ ഫ്‌ളാഗോഫ് ചെയ്തു. ബോധവല്‍ക്കരണ സെമിനാര്‍ സ്‌കൂള്‍ മാനേജര്‍ ഫാ എബ്രാഹം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിന്‍സ് എലിസബത്ത് അദ്ധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റര്‍ ക്രിസ്റ്റിന്‍ പി.സി, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരി, റോജിമോന്‍ ബി.വി, ടോം പി ജോണ്‍, ജിനോ തോമസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments