കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വാര്‍ഷിക സമ്മേളനം ഏറ്റുമാനൂര്‍ സമിതി കാര്യാലയത്തില്‍ നടന്നു. വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സംഘടനാ കാര്യദര്‍ശി റ്റി.യു മോഹന്‍ജി, സംസ്ഥാന സെക്രട്ടറിമാരായ നാരായണന്‍ ഭട്ടതിരിപ്പാട്, ഡോ പി.ജി സനീഷ് കുമാര്‍, സി.പി രവീന്ദ്ര പണിക്കര്‍, ശാന്താ എസ് പിള്ള, പ്രസന്ന രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ഷേത്ര സംരക്ഷണ സമിതിയുടെ പുതിയ ജില്ലാ പ്രസിഡന്റായി പി.എന്‍ ബാലകൃഷ്ണനേയും, ജില്ലാ സെക്രട്ടറിയായി എം.പി വിശ്വനാഥനേയും തെരഞ്ഞെടുത്തു. മാതൃസമിതി ജില്ലാ പ്രസിഡന്റായി വിജയലക്ഷ്മി, സെക്രട്ടറിയായി ജയന്തി മനോജ് എന്നിവരേയും തെരഞ്ഞെടുത്തു.





0 Comments