കെ.എം.മാണിയുടെ പേര്‍ ജനറല്‍ ആശുപത്രിക്ക് നല്‍കി കൊണ്ടുള്ള മന്ത്രി സഭാ തീരുമാനത്തില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ ആഹ്‌ളാദപ്രകടനം നടത്തി. ആശുപത്രി മന്ദിരത്തില്‍ മധുരം വിളമ്പി പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവച്ചു. കെ.എം.മാണി ജനറല്‍ ആശുപത്രി ,പാലാ എന്ന ബോര്‍ഡും സ്ഥാപിച്ചു. കെ.എം.മാണിക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ ആദരാജ്ഞലി കൂടിയാണ് കെ.എം.മാണിയുടെ പേര്‍ നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് സമഗ്രസംഭാവനകള്‍ നല്കുകയും കാരുണ്യപദ്ധതി അടക്കം നടപ്പാക്കുകയും ചെയ്ത കെഎം മാണിയുടെ പേര് പാലാ ജനറല്‍ ആശുപത്രിയ്ക്ക് നല്കിയ മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആശുപത്രി മാനേജിംഗ് കമ്മറ്റിയംഗം ജയ്‌സണ്‍ മാന്തോട്ടം പറഞ്ഞു. എന്‍.സി.പി ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂര്‍, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, നീന ജോര്‍ജ്, തോമസ് പീറ്റര്‍, ബിജി ജോജോ , ലീന സണ്ണി, സാവിയോ കാവുകാട്ട്, മായ പ്രദീപ് , വിവിധ സംഘടനാ നേതാക്കളായ ടോബിന്‍ കണ്ടനാട്ട്, , കെ.അജി, ബിജു പാലു പടവന്‍, ജയ്‌സണ്‍മാന്തോട്ടം ,ജോസ്സു കുട്ടി പൂവേലി, ജനപ്രതിനിധികള്‍, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments