ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ ജില്ലാതല പഠന കണ്‍വന്‍ഷന്‍ സംസ്ഥാനതല ഉദ്ഘാടനവും കോവിഡ് കാരുണ്യ സ്പര്‍ശം ഫണ്ട് വിതരണവും ജൂണ്‍ 28 - ന് രാവിലെ 10-ന് ഹിന്ദുമത പാഠശാലാ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജയ്‌സ് തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എച്ച് ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും, സ്ഥാപന അംഗത്വ റേറ്റ് കാര്‍ഡ് എന്നിവയുടെ വിതരണോദ്ഘാടനം എന്നിവയും നടക്കും. സര്‍ക്കാര്‍ അന്യായമായി വര്‍ദ്ധിപ്പിച്ച മൈക്ക് സാങ്ഷന്‍ ഫീസ് പുന:പരിശോധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജയ്‌സ് തോമസ്, സെക്രട്ടറി പ്രകാശ് ഞീഴൂര്‍, ബിജു കാണക്കാരി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എച്ച് ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments