Breaking...

9/recent/ticker-posts

Header Ads Widget

സക്കറിയാസ് മാര്‍ പോളി കോര്‍പ്പസ് ദിവംഗതനായി



യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത, സക്കറിയാസ് മാര്‍ പോളി കോര്‍പ്പസ് ദിവംഗതനായി. 51 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 6 മാസം മുന്‍പ് മെത്രാപ്പോലീത്ത ഭദ്രാസന ചുമതല ഒഴിഞ്ഞിരുന്നു. കുറിച്ചി പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് ചാക്കോ എബ്രാഹമിന്റെയും മറിയാമ്മയുടെയും പുത്രനാണ്. സംസ്‌കാര കര്‍മങ്ങള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് മാതൃഇടവക ദേവാലയമായ കുറിച്ചി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. ശ്രേഷ്ഠ കതോലിക്കാ ബസേലിയസ് തോമസ് പ്രഥമന്‍ മുഖ്യകാര്‍മികത്വം വഹിക്കും.




Post a Comment

0 Comments