Breaking...

9/recent/ticker-posts

Header Ads Widget

പിക്കപ്പ് വാനും, സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്



കുറവിലങ്ങാട്-പാലാ റൂട്ടില്‍ മണ്ണയ്ക്കനാട് സ്‌കൂളിന് സമീപം പിക്കപ്പ് വാനും, സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച രാവിലെ 9.30-ഓടെയായിരുന്നു അപകടം.  പരിക്കേറ്റ പടിഞ്ഞാറ്റിന്‍കര സ്വദേശിയായ യുവതിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞയാഴ്ചയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.




Post a Comment

0 Comments