പാലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ വായനാ വാരാചരണ പരിപാടികള്‍ മരിയസദനം ഓഡിറ്റോറിയത്തില്‍ നടന്നു. പാലാ എഎസ്പി നിധിന്‍ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സര്‍ ഡോ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ചാക്കോ സി പൊരിയത്ത് മുഖ്യാതിഥിയായിരുന്നു. നഗരസഭാ അംഗം ബൈജു കൊല്ലംപറമ്പില്‍, സന്തോഷ് മരിയസദനം തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ക്വിസ് മല്‍സരവും നടന്നു.





0 Comments