Breaking...

9/recent/ticker-posts

Header Ads Widget

യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പ്രതിഷേധ പ്രകടനം നടത്തി



അഗ്നിപഥ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകലാശാലകള്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പദ്ധതി പിന്‍വലിച്ച് സായുധസേനകളിലേയ്ക്ക് പതിവ് രീതികളില്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം സിപിഐഎം ജില്ലാ കമ്മറ്റിയംഗം അഡ്വ വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വി.പി മജീദ്, കെപി ശ്രീനി, ബാബുരാജ് വാര്യര്‍, ജെ ലേഖ, രാജേഷ് കുമാര്‍, സ്വപ്‌ന തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments