പൊതുനിരത്തിലെ മല്‍സരഓട്ടം തടയാന്‍ ഓപ്പറേഷന്‍ റേസ് പരിശോധനയമായി മോട്ടോര്‍വാഹന വകുപ്പ്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. സാധാരണ റോഡില്‍ മോട്ടോര്‍ റേസ് നടത്തി യുവാക്കള്‍ അപകടത്തില്‍പെടുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധന നടന്നുന്നത്. രണ്ടാഴ്ച നീളുന്ന പരിശോധനകള്‍ക്കാണ് തുടക്കമായത്. അമിതവേഗത, വാഹനത്തിന്റെ രൂപം മാറ്റല്‍ എന്നിവ കണ്ടെത്തിയാല്‍ വാഹന രജിസ്‌ട്രേഷനും ഓടിക്കുന്നയാളുടെ ലൈസന്‍സും റദ്ദാക്കുന്നതോടൊപ്പം പിഴയും ഈടാക്കും. പരിശോധനാവേളയില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.


.jpg)


0 Comments