Breaking...

9/recent/ticker-posts

Header Ads Widget

ഹോള്‍സെയില്‍ വ്യാപാരിക്ക് ഒരുലക്ഷം രൂപ പിഴ



ഏറ്റുമാനൂരില്‍ പ്ലാസ്റ്റിക് ക്യാരിബാഗ് ഹോള്‍സെയില്‍ വ്യാപാരിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് നഗരസഭ. അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പിഴ ചുമത്തിയത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്പന നടത്തിയ പേരൂര്‍ റോഡിലെ ഹോള്‍സെയില്‍ വ്യാപാരിയ്ക്കാണ് വന്‍തുക പിഴ നല്കിയത്. പ്രൈവറ്റ് ബസ് സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉണക്കമീന്‍ വ്യാപാരിയ്ക്ക് 10000 രൂപയും പിഴചുമത്തി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അനുവദനീയമായ അളവിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ മാത്രമെ അനുവദിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.




Post a Comment

0 Comments