Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രി പാര്‍ക്കിംഗ് ഏരിയ ടൈലുകള്‍ പാകി നവീകരിക്കുന്നു.



പാലാ ജനറല്‍ ആശുപത്രി കാഷ്വാലിറ്റി ബില്‍ഡിംഗിന്റെ പാര്‍ക്കിംഗ് ഏരിയ ടൈലുകള്‍ പാകി നവീകരിക്കുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് വാഹനങ്ങള്‍ കയറിയിറങ്ങിയുണ്ടായ ചെളിക്കുണ്ട് നീക്കാന്‍ പാറമക്ക് നിരത്തി. അത്യാഹിത വിഭാഗത്തിലേക്കും, ഒ.പി വിഭാഗത്തിലേക്കും, എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ടൈലുകള്‍ പാകുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് , കൗണ്‍സിലര്‍മാരായ തോമസ് പീറ്റര്‍, ബിനു പുളിക്കക്കണ്ടം, വി.സി പ്രിന്‍സ്, ലിസിക്കുട്ടി മാത്യു, ജിയോ, സാവിയോ കാവുകാട്ട്, ലീന സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments