Breaking...

9/recent/ticker-posts

Header Ads Widget

ഉണങ്ങിയ മരം കടപുഴകി വീണ് റോഡ് ഗതാഗതവും, വൈദ്യുതി വിതരണവും തടസപ്പെട്ടു.



ആപ്പാഞ്ചിറ-ആയാംകുടി റോഡില്‍ ഉണങ്ങിയ മരം കടപുഴകി വീണ് റോഡ് ഗതാഗതവും, വൈദ്യുതി വിതരണവും തടസപ്പെട്ടു. മുക്കം ഭാഗത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ മരം കടപുഴകി വീണത്. കടുത്തുരുത്തിയില്‍ നിന്നുമെത്തിയ  ഫയര്‍ഫോഴ്‌സ് സംഘമാണ്  ഉണങ്ങി വീണ മരം വെട്ടി മാറ്റിയത്. അപകടാവസ്ഥയിലായ മരം വെട്ടി നീക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍ നോബി മുണ്ടക്കല്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയരുന്നു.




Post a Comment

0 Comments