വൈകിയെങ്കിലും ഇടതുസര്‍ക്കാര്‍ മാണി സാറിന്റെ പേര് പാലാ ജനറല്‍ ആശുപത്രിക്ക് നല്‍കിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. വെറും ആരോപണത്തിന്റെ പേരില്‍ കെ.എം.മാണി സാറിനെ കോഴ മാണി എന്ന് വിളിച്ച് ക്രൂരമായി വേട്ടയാടിയ എല്‍.ഡി.എഫ്. ചെയ്ത പ്രായശ്ചിത്തമായി പാലായിലെ ജനങ്ങള്‍ ഇതിനെ കാണുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇന്നത്തെ ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും , നേഴ്‌സ്മാരേയും മറ്റ് സ്റ്റാഫിനെയും നിയമിക്കണമെന്നും സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.





0 Comments