ഏറ്റുമാനൂര്‍ കോടതിപ്പടി-തുമ്പശ്ശേരിപ്പടി റോഡ് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ യാത്രാ യോഗ്യമാക്കി. റോഡിലെ കുഴികള്‍ മണ്ണും, കല്ലുമിട്ട് നികത്തി. എസ്.ഡി.പി.ഐയുടെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ചാണ് കുഴിയടയ്ക്കല്‍ നടത്തിയത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ജനകീയ കൂട്ടായ്മയില്‍ സേവന പ്രവര്‍ത്തനം നടത്തിയത്. ജില്ലാ സെക്രട്ടറി പി.എ മുഹമ്മദ് സാലി, കെ.കെ അബ്ദുള്‍ നാസര്‍, മുഹമ്മദ് റാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments