Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക സെമിനാറും സൗജന്യ പച്ചക്കറി വിത്തു വിതരണവും



കാണക്കാരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും സൗജന്യ പച്ചക്കറി വിത്തു വിതരണവും നടത്തി. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഈ. എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കാണക്കാരി കൃഷി ഓഫീസര്‍ ഷിജിനി. വി.എം കാര്‍ഷിക സെമിനാര്‍ നയിച്ചു. സൗജന്യ വിത്തുവിതരണത്തിന്റെ ഉദ്ഘാടനം സി. എന്‍. നാരായണന്‍ നമ്പൂതിരിയ്ക്ക് നല്കി. കൃഷി ഓഫീസര്‍ നിര്‍വഹിച്ചു. യോഗത്തില്‍  കാണക്കാരി പബ്ലിക് ലൈബ്രറി മുന്‍ സെക്രട്ടറി എം.ജെ. ജോസ് മഞ്ഞപ്പള്ളിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, കെ എന്‍ ജഗജിത്, ആര്‍. സി.മനോജ്, പി എന്‍ മുരളീധരന്‍ നായര്‍, കെ.മന്മദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments