Breaking...

9/recent/ticker-posts

Header Ads Widget

സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു



ഏറ്റുമാനൂര്‍ നഗരസഭാ ഭൂമിയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതിനുമായി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു. ജില്ലാ കളക്ടര്‍ സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചു നല്‍കിയിട്ടുള്ള പട്ടയ ഭൂമികളുടെ സ്‌കെച്ച് സര്‍വേ സ്‌കെച്ചില്‍ ഉള്‍പ്പെടാത്തതു സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കാരണമായി. വില്ലേജ് രേഖകള്‍ പ്രകാരം പട്ടയ ഭൂമിയുടെ ഉടമകള്‍ വില്ലേജില്‍ കരം ഒടുക്കി വരുന്നുണ്ട്. ഇതും ആശയ കുഴപ്പത്തിനു കാരണമായിട്ടുണ്ട്. കൂടുതല്‍ വ്യക്തത ഉറപ്പുവരുത്താതെ സര്‍വ്വേ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് റവന്യു അധികൃതരും പറയുന്നത്. ഈ വിഷയങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പറഞ്ഞു.




Post a Comment

0 Comments