Breaking...

9/recent/ticker-posts

Header Ads Widget

കള്ള് ചെത്ത് ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം - മദ്യവ്യവസായ തൊഴിലാളി യൂണിയന്‍



കേരള കള്ള് ചെത്ത് ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു.സി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ കെ.വി കൈപ്പള്ളി നഗറില്‍ നടന്ന സമ്മേളനം കേരള സംസ്ഥാന മദ്യവ്യസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ വി.കെ സന്തോഷ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ബാബു കെ ജോര്‍ജ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.തൊഴിലില്‍ നിന്നും പിരിഞ്ഞ തൊഴിലാളികളെ ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയിലും, പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.  കുത്തഴിഞ്ഞ കള്ള് ചെത്ത് വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും, ഉദ്യോഗസ്ഥരുടെ അനാസ്ഥയും തൊഴിലാളികള്‍ക്ക് കിട്ടേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി യൂണിയന്‍ ആരോപിച്ചു.




Post a Comment

0 Comments