രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസും രാഷ്ട്രപിതാവിന്റെ പ്രതിമകളും തകര്‍ക്കുന്നത് , ഇടതുസര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ നിന്നും പൊതുജനശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള ഗൂഢാലോചനയാണെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ് പറഞ്ഞു. ഗാന്ധിദര്‍ശന്‍ വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ 2022 - 23 വര്‍ഷത്തെ പദ്ധതികളുടെ നിര്‍വഹണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു ഉമ തോമസ് എംഎല്‍എ .
യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടു പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്‍ , അഡ്വക്കേറ്റ് എ എസ് തോമസ്, കെ ഓ വിജയകുമാര്‍ അഡ്വക്കേറ്റ് സോമന്‍ ഇടനാട് , അബ്ദുല്‍കരീം , കെ ടി തോമസ്, മാത്തുക്കുട്ടി കണ്ടത്തിപറമ്പില്‍ , ഗോപിനാഥന്‍ നായര്‍, ജോസഫ് കൊച്ചുകുടി, രാമചന്ദ്രന്‍, സത്യന്‍, ജോഷി വെട്ടുകാട്ടില്‍, തോമസ് പാലക്കുഴ സുബിന്‍ മുതുമല, ജോയി കുഴിവേലിതടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments