വലവൂരിന്റെ വളക്കൂറില്‍ എന്ന പദ്ധതിയുടെ ഭാഗമായി വലവൂര്‍ ഗവ യുപി സ്‌കൂളില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജിലെ ഉന്നത് ഭാരത് അഭിയാന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ 25-ഓളം വിദ്യാര്‍ത്ഥികളും പച്ചക്കറി വിപുലീകരണ പദ്ധതിയില്‍ പങ്കുചേര്‍ന്നു. കരൂര്‍ പഞ്ചായത്ത് അംഗം ബെന്നി മുണ്ടത്താനത്ത് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പച്ചക്കറികള്‍ക്ക് കൂടുതല്‍ വിളവ് ലഭിക്കുന്നതിനായി പാലാ സെന്റ് തോമസ് കോളേജിലെ ബയോ കെമിസ്ട്രി റിസര്‍ച് വിംഗ് തയാറാക്കിയ മീഡിയം സെലൂഷന്‍ യുബിഎ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ രതീഷ്, ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈയ്ക്ക് കൈമാറി. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി അറിവുകള്‍ പകര്‍ന്ന് നല്കുന്ന ക്ലാസുകളും നടന്നു.





0 Comments