ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ പി.കെ ജയശ്രീ നിര്‍വ്വഹിക്കും. യോഗ സെമിനാര്‍, യോഗ പ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.ആയുഷ് വകുപ്പിന്റേയും ,നാഷണല്‍ ആയുഷ് മിഷന്റേയും നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുമായി സഹകരിച്ച് യോഗാദിനാചരണം നടക്കും. കിടങ്ങൂര്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണ പരിപാടികള്‍ കിടങ്ങൂര്‍ ക്ഷേത്ര മൈതാനത്ത് രാവിലെ 6.30ന് നടക്കും. അന്തര്‍ദേശീയ യോഗാദിനാചരണണത്തോടനുബന്ധിച്ച് നെഹ്രു യുവകേന്ദ്ര കോട്ടയവും, സെന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോട്ടയവും, നാഷണല്‍ സര്‍വ്വീസ് സ്‌കീമും, ഷാര്‍ക്ക് ഫിറ്റ്‌നസ് ക്ലബ്ബും സംയുക്തമായി യോഗാദിനാചരണം നടത്തി.കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ ജോസഫ് കുഞ്ഞുപോള്‍സി അദ്ധ്യക്ഷനായിരുന്നു. ബി സതീഷിന്റെ നേതൃത്വത്തില്‍ യോഗാ പരിശീലനം നടന്നു.





0 Comments