Breaking...

9/recent/ticker-posts

Header Ads Widget

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി എബിസി പദ്ധതി നടപ്പിലാക്കുന്നു



തെരുവുനായ ശല്യം രൂക്ഷമായ ഏറ്റുമാനൂരില്‍ ആനിമല്‍ ബര്‍ത്ത് കണ്ട്രോള്‍ പരിപാടി നടപ്പാക്കുന്നു. നിരത്തുകളിലെ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വംശവര്‍ധനവ് തടയാനാണ് പദ്ധതി. എ.ബി.സി കേന്ദ്രങ്ങളില്‍ നായ്ക്കളെ എത്തിച്ച് വന്ധ്യംകരിച്ച് 3 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാവും പുറത്തുവിടുക. സഞ്ചരിക്കുന്ന എബിസി യൂണിറ്റും നഗരസഭയുടെ പരിഗണനയിലുണ്ട്. ഒരു നായയുടെ വന്ധ്യംകരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് 2500 രൂപയാണ് ചിലവാകുക. ഏറ്റുമാനൂരിലും പരിസരങ്ങളിലും തെരുവുനായക്കള്‍ ആളുകളെ കടിച്ച് പരിക്കേല്‍പ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് നഗരസഭ തെരുവുനായ നിയന്ത്രണത്തിന് തയാറെടുക്കുന്നത്. ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ തെരുവുനായശല്യം രൂക്ഷമായ കാര്യം പലവട്ടം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.




Post a Comment

0 Comments