Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌ക്കാരം മുത്തോലി പഞ്ചായത്തിന് ലഭിച്ചു.



ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌ക്കാരം മുത്തോലി പഞ്ചായത്തിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന് അവാര്‍ഡ് സമ്മാനിച്ചു. മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി മുത്തോലി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തംഗങ്ങളായ രാജന്‍ മുണ്ടമറ്റം, ഷീബാ റാണി, ശ്രീജയ എം.പി, ടോമി, ജിജി ജേക്കബ്, മുത്തോലി പ്ി.എച്ച്.സി ഡയറക്ടര്‍ ഡോ ജിന്റു ഫിലിപ്പ് എന്നിവര്‍ക്കൊപ്പമാണ് പഞ്ചായത്ത് പ്രസിഡന്റ് അവാര്‍ഡ് ഏറ്റു വാങ്ങിയത്.




Post a Comment

0 Comments