Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റായി ലാല്‍സി ജോസഫ് പെരുന്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു.



അയര്‍ക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റായി യു.ഡി.എഫ് കേരളാ കോണ്‍ഗ്രസ് അംഗം ലാല്‍സി ജോസഫ് പെരുന്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസിലെ വത്സലാ കുമാരി രാജി വച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 20 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് പതിനാലും, എല്‍.ഡി.എഫിന് നാലും, ബി.ജെ.പിക്ക് രണ്ടും പ്രതിനിധികളാണുള്ളത്. വോട്ടെടുപ്പില്‍ ലാല്‍സി പെരുന്തോട്ടത്തിന് 13 വോട്ടുകളും, എല്‍.ഡി.എഫിലെ ചന്ദ്രികാ സോമന് 4 വോട്ടുകളും ലഭിച്ചു.ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു. പഞ്ചായത്തിലെ 4-ാം വാര്‍ഡിനെയാണ് ലാല്‍സി പെരുന്തോട്ടം പ്രതിനിധീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തില്‍ പി.സി തോമസ്, സജി മഞ്ഞക്കടമ്പില്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, വി.ജെ ലാലി, ജോയി കൊറ്റത്തില്‍, ജിജി നാഗമറ്റം, ബേബി അഴിയാത്ത്, സേവ്യര്‍ കുന്നത്തേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments