Breaking...

9/recent/ticker-posts

Header Ads Widget

ജൂണിയര്‍ ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് ആഗസ്റ്റ് 9 മുതല്‍ 14 വരെ



46-മത് കേരള സ്റ്റേറ്റ് ജൂണിയര്‍ ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് ആഗസ്റ്റ് 9 മുതല്‍ 14 വരെ മാന്നാനത്ത് നടക്കും. മാന്നാനം സെന്റ് ജോസഫ്‌സ് സിഎംഐ ആശ്രമത്തിന്റെയും സെന്റ് എഫ്രേംസ് സ്‌കൂള്‍, കെഇ കോളേജ് എന്നിവയുടെയും സഹകരണത്തോടെ സംസ്ഥാന ബാസ്‌കറ്റ് ബോള്‍ അസോസിയേഷനാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാംപ്യന്‍ഷിപ്പിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണം മാന്നാനം കെഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാനായി ഫാ ജെയിംസ് മുല്ലശേരിയെയും ജനറല്‍ കണ്‍വീനറായി ഷാജി ജേക്കബിനെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ബിജു ഡി തേമന്‍, ബൈജു ഗുരുക്കള്‍, ഫാ ആന്റണി കാഞ്ഞിരത്തിനാല്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി തുടങ്ങിയവര്‍ സംബന്ധിച്ചു.





Post a Comment

0 Comments