Breaking...

Header Ads Widget

ബൈപാസ് റോഡ് ടാറിംഗ് പൂര്‍ത്തീകരിക്കണം - ആം ആദ്മി പാര്‍ട്ടി



പാലാ സിവില്‍ സ്റ്റേഷന്റെ മുന്‍വശത്ത് ബൈപാസിന്റെ ടാറിംഗ് പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട്  ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. നാടിന്റെ വികസനത്തില്‍ ശ്രദ്ധിക്കാതെ എം.പിയും, എം.എല്‍.എയും കിടമത്സരം നടത്തുകയാണെന്നും, വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് പ്രതിബന്ധതയില്ലാത്ത ജനപ്രതിനിധികളുടെ ചെയ്തികള്‍  അവഹേളനമാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ യോഗം നിയോജക മണ്ഡലം കണ്‍വീനര്‍ ജയേഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ടാറിംഗ് പൂര്‍ത്തീകരിക്കാത്തത് സ്ഥാപിത താല്‍പ്പര്യങ്ങള്‍ മൂലമാണെന്നും, റോഡ് നന്നാക്കാത്തതിന്റെ കാരണം ജനപ്രതിനിധികള്‍ വിശദീകരിക്കണമെന്നും ജയേഷ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സെക്രട്ടറി ജോയി കളരിക്കല്‍ അദ്ധ്യക്ഷനായിരുന്നു. റോയി വെള്ളരിങ്ങാട്ട്, അഡ്വ ജോസ് ചന്ദ്രത്തില്‍, ജോജോ കണ്ണന്‍കുളം, ജെയിംസ് പാമ്പയ്ക്കന്‍, അഡ്വ റോണി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments