Breaking...

9/recent/ticker-posts

Header Ads Widget

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു



അതിരമ്പുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ആനമല തോരണംവച്ചതില്‍ ജോര്‍ജ്ജ് ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച ജോര്‍ജ്ജ് ഭാര്യ മിനിയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. വിദേശത്ത് ജോലിക്കാരനായ ജോര്‍ജ്ജ് കൊട്ടാരക്കര സ്വദേശിയാണ്. ഭാര്യ മിനിയെ കുടുംവീട്ടില്‍ വച്ചാണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിരികെ വീട്ടിലെത്തിയ ജോര്‍ജ്ജ് കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ മിനി മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.




Post a Comment

0 Comments