Breaking...

9/recent/ticker-posts

Header Ads Widget

മിനിലോറി പത്തടി താഴ്ചയിലേയ്ക്ക് മറിഞ്ഞു



പാലാ കോഴ റോഡില്‍ നിയന്ത്രണം വിട്ട മിനിലോറി പത്തടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. മണ്ണയ്കനാട് വളകുഴി ജംഗ്ഷനു സമീപം പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. എരുമേലിയില്‍ നിന്നും ഇറച്ചിക്കോഴികളുമായി കുമാരനല്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവറടക്കം മൂന്നുപേരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ പോസ്റ്റിലിടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി. പോലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചത്. അപകടവളവുകളേയുള്ള പാലാ കോഴ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസവും മണ്ണയ്കനാട് ജംഗ്ഷനു സമീപം കോഴികളെ കയറ്റിയെത്തിയ ലോറി അപകടത്തില്‍ പെട്ടിരുന്നു.




Post a Comment

0 Comments