Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കാവുംഭാഗം പ്രദേശത്ത് ശുദ്ധജലവിതരണം മുടങ്ങി



ഏറ്റുമാനൂര്‍ നഗരസഭയിലെ 17, 24 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കാവുംഭാഗം പ്രദേശത്ത് ശുദ്ധജലവിതരണം മുടങ്ങി. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയതോടെ 40-ഓളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ശുദ്ധജലം ലഭിക്കാതായതോടെ മാലിന്യം കലര്‍ന്ന ജലം ഉപയോഗിക്കേണ്ടി വരുന്നത് മൂലം കൊച്ചുകുട്ടികള്‍ അടക്കം നിരവധി പേര്‍ രോഗബാധിതരാകുന്നതായും ആക്ഷേപമുയരുന്നുണ്ട്. സമീപത്തെ അംഗന്‍വാടിയിലെ കുട്ടികള്‍ക്കും പനിയും ജലജന്യരോഗങ്ങളും പിടിപെട്ടിട്ടുണ്ട്. നഗരസഭാ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




Post a Comment

0 Comments