ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉണര്‍വ് വനിതാ മുന്നേറ്റ ജാഥക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണത്തിന് സി.പി.ഐ നേതാക്കളായ ബിനു ബോസ്, കെ.പി പുരുഷന്‍, യു.എന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാഥാക്യാപ്റ്റന്‍ എം.എസ് സുഗൈതകുമാരി സ്വീകരണയോഗത്തിന് നന്ദി പറഞ്ഞു. സ്ത്രീ ശക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകതയും അനിവാര്യതയുമാണെന്നുo ജാഥ ക്യാപ്റ്റന്‍ പറഞ്ഞു. ജാഥ ഇരുപത്തി അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. ജോയിന്റ് കൗണ്‍സിലിന്റെയും വിവിധ പോഷക സംഘടനകളുടെയുo നേതൃത്വത്തില്‍ സ്വീകരണവും, ജാഥാംഗങ്ങള്‍ അവതരിപ്പിച്ച തെരുവുനാടകവും ഉണ്ടായിരുന്നു





0 Comments