Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി



കോട്ടയത്ത് സബ് ജയിലിനും സബ് രജിസ്ട്രാര്‍ ഓഫീസിനും സമീപം ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് ഇറങ്ങുന്ന നടപ്പു വഴിയിലെ ഓടയിലാണ് യുവാവിന്റൈ മൃതദേഹം കണ്ടത്.  കോട്ടയം കളക്ട്രേറ്റിന് സമീപം താമസിക്കുന്ന 35 വയസുകാരനായ ഗണേഷ് എന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിസരത്ത് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.




Post a Comment

0 Comments