ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍.ഡി.എഫിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ജെയിംസ് കുര്യനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ ജെയിംസ് കുര്യന് 9 വോട്ടുകളും, എതിര്‍സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ എ.സി തോമസിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന വോട്ടെടുപ്പില്‍ കോട്ടയം ആര്‍.ഡി.ഒ രാജീവ് കുമാര്‍ ചൗധരി റിട്ടേണിംഗ് ഓഫീസറായിരുന്നു. 13 അംഗ ഭരണ സമിതിയില്‍ 9 എല്‍.ഡി.എഫ് പ്രതിനിധികളും, 4 യു.ഡി.എഫ് പ്രതിനിധികളുമാണുള്ളത്.യു.ഡി.എഫ് കോണ്‍ഗ്രസ് ഐ യിലെ അന്നമ്മ മാണി ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.മുന്‍ധാരണപ്രകാരം വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലപ്രഖ്യാപനത്തെതുടര്‍ന്ന് ജെയിംസ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.





0 Comments