Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു



ജനശ്രീ മിഷന്‍ അയര്‍ക്കുന്നം മണ്ഡലം കമ്മറ്റിയുടെയും, കോണ്‍ഗ്രസ് താളിക്കല്ലു  ബൂത്തു കമ്മറ്റിയുടെയും, കോട്ടയം ഐറിസ് അക്കാഡമി ആന്റ്  ഐ കെയറിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ജനശ്രീ മിഷന്‍ മണ്ഡലം ചെയര്‍മാന്‍ ടോംസണ്‍ ചക്കുപാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സാബു മാത്യു,  ബ്ലോക്ക് ചെയര്‍മാന്‍  അനില്‍ കൂരോപ്പട , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ ജിജി നാകമറ്റം, സഹകരണബാങ്ക് പ്രസിഡന്റ് ജോയി കൊറ്റത്തില്‍, കെ.സി. ഐപ്പ്, ബിനോയ് മാത്യു, റിഷി കെ.പുന്നൂസ്, ആലീസ് സിബി, ഷൈലജ റെജി, സജി നീറിക്കാട് , ലാലു മേച്ചേരില്‍, ജോണ്‍ ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments