കോട്ടയം ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ മത്സ്യ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനന്ദ് ചെറുവള്ളി, പ്രേമോള്‍ ദാസ് , വസന്തകുമാരി ടി .കെ, ഷാബു പോള്‍, സൈമണ്‍ ജോര്‍ജ് , സിയാദ് പി. എസ് , രഞ്ജിത്ത് എസ് , ബിന്ദുമോള്‍ എം.റ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാദര്‍ റോയി മാത്യു വടക്കേല്‍ മത്സ്യകൃഷിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരായ ആതിര പി.എസ് പൊന്‍മണി എന്നിവര്‍ മത്സ്യകൃഷിയെ സംബന്ധിച്ച ക്ലാസുകള്‍ നയിച്ചു.മികച്ച മത്സ്യ കര്‍ഷകരെ ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു.
0 Comments