Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ബസും ഗ്യാസ്‌ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു



കെഎസ്ആര്‍ടിസി ബസും ഗ്യാസ്‌ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം രാവിലെ 11.30-ഓടെയായിരുന്നു അപകടം. മേലുകാവ് സ്വദേശി ഏഴുകുംകണ്ടത്തില്‍ റിന്‍സ് സെബാസ്റ്റ്യനാണ് മരിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക്  ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. വാനിലുള്ളില്‍ കുടുങ്ങിയ റിന്‍സിനെ ഈരാറ്റുപേട്ട ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗ്യാസ് ലോറി റോഡില്‍ തെന്നി ബസില്‍ ഇടിക്കുകയായിരുന്നു. ഇന്‍ഡേന്‍ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജന്‍സിയിലെ ജീവനക്കാരനാണ് മരിച്ച റിന്‍സ്. നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ടാണ് റിന്‍സിനെ പുറത്തെടുത്തത്. വടക്കാഞ്ചേരിയില്‍ നിന്നും എരുമേലിയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് വാഹനം ഇടിച്ചത്. ബസ് കണ്ടക്ടര്‍ക്കും 2 യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.




Post a Comment

0 Comments