Breaking...

9/recent/ticker-posts

Header Ads Widget

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്സസ് കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു



ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്സസ് കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു. ജിയോജിത്തിന്റെ 481-മത് ബ്രാഞ്ചാണ് മറ്റം ആര്‍ക്കേഡില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി എബ്രാഹം ചിറ്റക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജിയോജിത് അസോസിയേറ്റ് ഡയറക്ടര്‍ കെവി സനില്‍കുമാര്‍, കേരള ഹെഡ് മനോജ് എന്‍ ജി, കുറവിലങ്ങാട് പഞ്ചായത്ത് വാര്‍ഡ്  മെംബര്‍ ഡാര്‍ലി ജോജി, റീജിയണല്‍ ഹെഡ് മനേഷ് മാത്യൂ  ബ്രാഞ്ച് മാനേജര്‍ കാളിദാസ് എന്നിവര്‍ സംസാരിച്ചു. 35 വര്‍ഷത്തെ സേവന പാരമ്പ്ര്യമുള്ള ജിയോജിത് ഇന്‍ഡ്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, കടപത്രങ്ങള്‍, കമ്മോഡിറ്റി & കറന്‍സി ഡെറിവേറ്റീവ്‌സ്,  ഗോള്‍ഡ്  ബോണ്ടുകള്‍, ഗവണ്മെന്റ് സെക്യൂരിറ്റിസ്, ഗാര്‍ഹിക വായ്പകള്‍, വ്യക്തിഗത, വ്യാവസായിക വായ്പകള്‍, ഓഹരിയിന്മേല്‍ വായ്പ, പോര്‍ട്‌ഫോളിയോ മാനേജ്മന്റ് സേവനങ്ങള്‍,  ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാവിധ സേവനങ്ങളും ജിയോജിത്തിന്റെ ബ്രാഞ്ചില്‍ നിന്നും ലഭ്യമാണ്.




Post a Comment

0 Comments