Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും



 മരുന്ന് ക്ഷാമം പരിഹരിക്കണമെന്നും പാവങ്ങള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു സി. പ്രവര്‍ത്തകര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റും കെപിസിസി  സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. മരുന്നുകള്‍ നല്കാതെ സര്‍ക്കാര്‍ രോഗികളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. നന്ദിയോട് ബഷീര്‍, ഡിസി സി ഭാരവാഹികളായ പി. വി. പ്രസാദ്, എം. എന്‍. ദിവാകരന്‍, നേതാക്കളായ റ്റി. സി. റോയ്, പി. എച്. അഷറഫ്, അനിയന്‍ മാത്യു, മുഹമ്മദ് ബഷീര്‍, പി. കെ.ശശി,എന്‍. ജെ. പ്രസാദ് അച്ചന്‍കുഞ് ചേക്കോന്തയില്‍, ബിജു കുമ്പിക്കല്‍, സഖറിയാസ് സേവ്യര്‍, സക്കീര്‍ ചങ്ങമ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments