Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 10-ാമത് ശാഖ പ്രവര്‍ത്തനമാരംഭിച്ചു.



കടുത്തുരുത്തി റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 10-ാമത് ശാഖ സെന്‍ട്രല്‍ ജംഗ്ഷനിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. കൗണ്ടര്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിലും, സ്‌ട്രോംഗ് റൂം ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ എന്‍ വിജയകുമാറും നിര്‍വ്വഹിച്ചു. ഫാദര്‍ എബ്രാഹം പറമ്പേട്ട് ആദ്യ നിക്ഷേപ സ്വീകരണം നടത്തി. ജി.ഡി.സി.എസ്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നടത്തി. മുറ്റത്തെമുല്ല വായ്പ ഐശ്വര്യ കുടുംബശ്രീയ്ക്ക് സഹകരണസംഘം ജോയിന്റ് ഡയറക്ടര്‍ എസ്. ജയശ്രീ നല്‍കി. സ്വര്‍ണ്ണപണയ വായ്പയുടെ ഉദ്ഘാടനം വൈക്കം താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ഹരിദാസ് നടത്തി. ലോക്കര്‍ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ നിര്‍വ്വഹിച്ചു. എസ്പിസിഎസിന്റെ പുസ്തകം വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴിക്ക് രാമായണം നല്‍കി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ എ.എസ് സിമി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ്കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ജിന്‍സി എലിസബത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രശ്മി വിനോദ്, എന്‍.ബി. സ്മിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ബാങ്ക് പ്രസിഡന്റ് കെ.ജയകൃഷ്ണന്‍, സെക്രട്ടറി റ്റി.സി വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments