കരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതി പാറമടയ്ക്ക് അനുമതി കൊടുത്തതിന് ശേഷം പ്രതിഷേധവുമായി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. വലവൂര്‍ ട്രിപ്പിള്‍ ഐടിക്ക് സമീപം കരൂര്‍ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് പാറമടയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സമീപവാസികള്‍ പരാതി നല്‍കിയെങ്കിലും എല്‍ഡിഎഫ് പാറമട ലോബിക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് കുഴികുളം അദ്ധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട്, അഡ്വ ജെയിംസ് പറമുണ്ട, ഷൈലജ രവീന്ദ്രന്‍, ബെന്നി വെള്ളരിങ്ങാട്ട്, ജെയിംസ് ചാടനാക്കുഴി, ടോമി താണോലി, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments