ആതുര സേവന രംഗത്ത് മികച്ച സേവനങ്ങളുമായി കോട്ടയം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ 8 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ചാലുകുന്ന് ബെഞ്ചമിന്‍ ബെയ്‌ലി ഹാളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. കിംസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. ഐ. സഹദുല്ല, കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. ജൂഡ് ജോസഫ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ. സദക്കത്തുള്ള, സീനിയര്‍ പിടിയാട്രിഷ്യന്‍ ഡോ. ഷാജി എന്നിവര്‍ സംസാരിച്ചു. കിംസ് ഹെല്‍ത്ത് ആശുപത്രി ജീവനക്കാരുടെ കലാ പരിപാടികളും സമ്മാനദാനവും നടന്നു. എട്ടാം വാര്‍ഷികാഘോഷം പ്രമാണിച്ച് വിവിധ ദിവസങ്ങളിലായി സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ലാബ്, റേഡിയോളജി തുടങ്ങിയ സേവനങ്ങളില്‍ ഇളവുകള്‍, പ്രത്യേക സര്‍ജറി പാക്കേജുകള്‍ എന്നിവയും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.





0 Comments