പ്രമേഹവും അമിത വണ്ണവും ഒത്തുചേര്‍ന്നു വരുന്ന ഡയബേസിറ്റി എന്ന രോഗാവസ്ഥക്ക് പരിഹാരമായി മിനി ഗാസ്ട്രിക് ബൈപാസ് താക്കോല്‍ദ്വാര ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തി. ചങ്ങനാശേരി സ്വദേശിയായ 47കാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 132 kg തൂക്കമുള്ള രോഗിയെ ജൂണ്‍ 25നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒബിസിറ്റി ക്ലിനിക് മേധാവി ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ രണ്ടാഴ്ചത്തെ ചികിത്സയില്‍ 15 കിലോ ഭാരം കുറഞ്ഞ രോഗി വെള്ളിയാഴ്ചയോടെ ആശുപത്രി വിട്ടു. 6 മാസം കൊണ്ട് 60 കിലോഗ്രാം തൂക്കം കുറയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആര്‍ എം ഒ ഡോ ആര്‍. പി. രഞ്ജിന്‍, ഡോ.ജോസ് സ്റ്റാന്‍ലി, ഡോ.റിത്വിക്, അനസ്‌തേഷ്യാ മേധാവി ഡോ. ഷെര്‍ലി വര്‍ഗ്ഗീസ്, ഹെഡ് നഴ്‌സ് രൂപരേഖ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.


.jpg)


0 Comments