പിറയാര്‍ വടക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെ പൊതുയോഗം കരയോഗം ഹാളില്‍ നടന്നു. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷാജികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണവും എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് പിജി സുരേഷ് അധ്യക്ഷനായിരുന്നു. മുന്‍ കരയോഗം പ്രസിഡന്റുമാരുടെ ഫോട്ടോ അനാച്ഛാദനം മേഖല കണ്‍വീനര്‍ അഡ്വ ഡി ബാബുരാജ് നിര്‍വഹിച്ചു. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, വി.എസ് ഹരിദാസ് എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി പ്ല്‌സ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുള്ള പുരസ്‌കാരസമര്‍പ്പണവും നടന്നു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നേടിയ പാലിയേറ്റീന് നഴ്‌സ് ഷീലാറാണി, മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആലപ്പാട്ട് എ ആരതി എന്നിവരെ ആദരിച്ചു.
0 Comments