Breaking...

9/recent/ticker-posts

Header Ads Widget

യുവാവിന് സാഹയഹസ്തവുമായി ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി



നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ യുവാവിന് സാഹയഹസ്തവുമായി ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി. തലയോലപ്പറമ്പ് 12-ാം വാര്‍ഡില്‍ നടുത്തറയില്‍ രതീഷിനാണ് സൊസൈറ്റി സഹായം നല്കുന്നത്. 2018-ല്‍ പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്നും വീണാണ് രതീഷിന് പരിക്കേറ്റത്. മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കിടെ അച്ഛനും അമ്മയും അമ്മാവനും മരണപ്പെട്ടതോടെ രതീഷിന്റെ ചികിത്സ മുടങ്ങുകയായിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സഹായം വേണ്ടിവരുന്ന രതീഷിനെ ഉദുമല്‍പേട്ടയിലെ പാരമ്പര്യ വൈദ്യന്റെ അടുത്താണ് ചികിത്സയ്ക്കായി കൊണ്ടുപോയത്. ഒരുമ പ്രസിഡന്റ് കെകെ ജോസ് പ്രകാശ്, പ്രവര്‍ത്തകരായ ഷാജി, നവാസ്, ഷിജു, പ്രസാദ്, കെപി വിനോദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments