Breaking...

9/recent/ticker-posts

Header Ads Widget

'വിദ്യാലയങ്ങളില്‍ ഒരു ഔഷധോദ്യാനം' പരിപാടിയുടെ ഉല്‍ഘാടനം



'വിദ്യാലയങ്ങളില്‍ ഒരു ഔഷധോദ്യാനം' പരിപാടിയുടെ ഉല്‍ഘാടനം വലവൂര്‍ ഗവ.യു.പി.സ്‌കൂളില്‍ നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത് ഭാരത് അഭിയാന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി.  പാലാ സെന്റ് തോമസ് കോളജ് യു.ബി.എ. സെല്‍, കരൂര്‍ ഗ്രാമ പഞ്ചായത്ത്, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, തൊടുപുഴ നാഗാര്‍ജുന ആയുര്‍വേദയുടേയും എന്നിവയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനംനിര്‍വ്വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു.  ജലശ്രീ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനവും നടന്നു.. വിവിധയിനം ഔഷധ സസ്യങ്ങള്‍ സ്‌കൂള്‍ കാമ്പസുകളില്‍ വെച്ചു പിടിപ്പിച്ചു.. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി മുണ്ടത്താനം, കോളജ് ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.രതീഷ് , ഡാന്റീസ് കൂനാനിക്കല്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രാജേഷ്.എന്‍.വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനാ ജോണ്‍, എ.ബി.സെബാസ്റ്റ്യന്‍, ഷീലാ ബെന്നി, സോണി രാജന്‍, ശീതള്‍ എസ് , എബിന്‍ ജോസ്, ഹാന്‍സണ്‍ പി ടോം




Post a Comment

0 Comments