Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ കായിക താരത്തോടു പാലായ്ക്കു വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ



പാലായില്‍ വനിതാ കായിക താരത്തെ അവഹേളിച്ച സംഭവത്തെ മാണി സി കാപ്പന്‍ എം.എല്‍.എ അപലപിച്ചു. സംഭവത്തില്‍ പാലാ നഗരസഭ സ്വീകരിച്ച നിലപാട് പാലായുടെ പാരമ്പര്യത്തിനു ചേര്‍ന്നതല്ല. ദേശീയ തലത്തിലുള്ള കായികതാരമാണ് അവഹേളിക്കപ്പെട്ടത്. എന്നാല്‍ കായിക താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന നിലയില്‍ പരാതി ലഘൂകരിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. പരാതി ഉന്നയിച്ചിരിക്കുന്നത് വനിതാ കായികതാരമാണ്. സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നിന്നും ആരോപണ വിധേയനെ പുറത്താക്കാതിരുന്നത് നഗരസഭയുടെ സ്ഥാപിത താത്പര്യമാണ് വെളിവാക്കുന്നത്. അവഹേളിക്കപ്പെട്ട താരത്തോടു ഖേദം പ്രകടിപ്പിക്കാന്‍ പോലും നഗരസഭ തയ്യാറായിട്ടില്ലെന്നതു ദുഃഖകരമാണ്. പാലായില്‍ ഉണ്ടായ ദുരനുഭവത്തിന്റെ പേരില്‍ ദേശീയ കായിക താരത്തോടു പാലായ്ക്കു വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.




Post a Comment

0 Comments